അരികിലാണെന്കിലും അകെലെയാണെത്ര നാം
അറിയുമോ നീ കൂട്ടുകാരി ?
ഒരു ചെറിയ പുഞ്ചിരി യില്‍ ഊറും പരിചയം
ഒരു നേര്‍ത്ത മൂളലില്‍ഒടുങ്ങും പരാജയം
ഉരുവിട്ടു ഞാന്‍ കരുതി വച്ച മൊഴികളും
വന ഭംഗി തേടി അടര്‍ത്ത പുഷ്പങ്ങളും
നിറ സന്ധ്യ ചാലിച്ചെടുത്ത സിന്ദൂരവും
നിന്‍ വിറ കൈകള്‍ ഏറ്റു വാങ്ങീല
അറിയില്ല നീയെന്‍ കരളിന്‍ തുടിപ്പുകള്‍
തോരാത്ത എന്‍ മിഴി നീരിന്റെ ഉപ്പും
അത്മാവിനുള്ളില്‍ ഉറഞ്ഞ നിന്നോര്‍മകള്‍
മദ്യത്തിലാഴ്ത്തി മടുത്ത സന്ദ്യകള്‍
നീറിയൊടുങ്ങും ഉറങ്ങാത്ത രാവില്‍
നിധിയായി ഞാന്‍ കാത്ത നിന്‍ പുഞ്ചിരിയില്‍
നാമ്പ് തിളിര്‍ക്കും പ്രഭാത പ്രതീക്ഷകള്‍
നേരിന്റെ ചൂടില്‍ കരിഞ്ഞൊടുങ്ങീടവേ
അരികിലാണെന്കിലും അകെലെയാണെത്ര നാം
അറിയില്ല നീയെന്നെ തോഴീ
അറിയാതെ തമ്മില്‍ കഴിയാം നമുക്കും
തുടരാം ഈ പ്രണയ നാട്യം